ആപ്പ്ജില്ല

ഇനിമുതല്‍ എടിഎം വഴിയും പാല്‍; പദ്ധതി ഒരു മാസത്തിനുള്ളില്‍

പദ്ധതി ആദ്യം തിരുവനന്ത നടപ്പാക്കാനാണ് തീരുമാനം. അതിനുശേഷം മറ്റു ജില്ലകളിലേക്കും നടപ്പാക്കും. ഇതിന്‍റെ ഭാഗമായി തലസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും.

Samayam Malayalam 8 Feb 2020, 11:09 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം.
Samayam Malayalam Milma Milk


പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശം. അതിനുശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ ആരംഭിക്കാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമീകരിക്കുക. നിലവിലെ പദ്ധതിയിലൂടെ പാക്കിങ് ചാര്‍ജില്‍ ഉള്‍പ്പെടെ വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നാണ് മില്‍മ അവകാശപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്