ആപ്പ്ജില്ല

മു​തി​ര്‍​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: പ്ര​തി​ക​ള്‍​ക്കു ജാ​മ്യം

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു

TNN 31 Aug 2017, 10:32 pm
കൊച്ചി: മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി എബിന്‍ കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിന്‍ വി. പോള്‍ (27) എന്നിവര്‍ക്കാണു ജാമ്യം.
Samayam Malayalam attempt to kidnap senior actress in 2011 convits gets bail
മു​തി​ര്‍​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: പ്ര​തി​ക​ള്‍​ക്കു ജാ​മ്യം


2011 ജനുവരി അഞ്ചിനാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. നടിയെ കൊണ്ടുപോയെങ്കിലും സംശയം തോന്നിയ നടി സിനിമാനിര്‍മാതാവ് കൂടിയായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു പ്രതികള്‍ നടിയെ കുമ്പളത്തെ ഒരു റിസോര്‍ട്ടിനു മുന്നില്‍ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.

സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​യ ജോ​ണി സാ​ഗ​രി​ക​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ​ള്‍​സ​ര്‍ സു​നി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം മ​റ്റു പ്ര​തി​ക​ളാ​യ സു​നീ​ഷ്, എ​ബി​ന്‍, ബി​ബി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

Malayalam senior actress abduction case: Convicts gets bail

Pulsar suni planned to abduct young actress in 2011: 3 people gets bail. The case, in 2011 abduction incident, was filed after a complaint given by Johny Sagarika, a music company owner. The abduction bid happened during the filming of the movie 'Orkut Oru Ormakoot' a movie produced by Sagarika.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്