ആപ്പ്ജില്ല

കോടതിയലക്ഷ്യക്കേസ് അറ്റോർണി ജനറൽ പരിഗണിക്കില്ല

കെ.കെ.വേണുഗോപാൽ എന്ത് കൊണ്ട് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയെന്ന് വ്യക്തമാക്കിയിട്ടില്ല

Samayam Malayalam 3 Nov 2018, 12:21 pm
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിയെ തുടർന്ന് ഉണ്ടായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പിന്മാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമ രാജവർമ, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവർക്കെതിരെയായിരുന്നു കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നത്.
Samayam Malayalam k k venugopal


ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ പരസ്യമായി വിമര്ശനമുന്നയിച്ച് രംഗത്ത് വന്ന വ്യക്തിയാണ് കെ.കെ.വേണുഗോപാൽ. അറ്റോർണി ജനറൽ ഹർജി പരിഗണിക്കാനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് കൈമാറി. എന്ത് കൊണ്ടാണ് കെ.കെ.വേണുഗോപാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതെന്ന് വ്യക്തമല്ല. തുഷാർ മേത്ത രണ്ടു ദിവസത്തിനുള്ളിൽ ഹർജിയിൽ തീരുമാനമറിയിക്കും.

അഭിഭാസഹകയായ ഡോ.ഗീനാകുമാരി, എ.വി വർഷ എന്നിവരാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോർണി ജനറലിനെ സമീപിച്ചത്. മൂന്ന് കരണങ്ങളാലാവാം അറ്റോർണി ജനറൽ പിന്മാറിയതെന്നാണ് വിലയിരുത്തൽ. അറ്റോർണി ജനറൽ പദവിയിലേക്ക് വരുന്നതിന് മുൻപ് കെ.കെ.വേണുഗോപാൽ ദേവസ്വം ബോർഡിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു.

മറ്റൊരു സാഹചര്യം, വേണുഗോപാൽ വിധിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്നിരുന്നു. അതിനാൽ, കേസ് പരിഗണിക്കുന്നതിൽ നിന്ന് സ്വയം പിന്മാറിയതാണെന്ന് അഭ്യൂഹമുണ്ട്. മൂന്നാമതായി, ഏറെ ചർച്ചയായ യുവതീ പ്രവേശനത്തിൽ കേന്ദ്ര സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കുകയോ ഹാജരാകുകയോ ചെയ്യേണ്ട സാഹചര്യം വന്നാൽ, സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ വേണം അത് ചെയ്യാൻ. ഈ കാരണങ്ങളാലാകാം വേണുഗോപാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിണമറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്