ആപ്പ്ജില്ല

ആറ്റുകാൽ പൊങ്കാല നാളെ; ഗ്രീൻപ്രോട്ടോക്കോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ തവണത്തേക്കാൾ മാലിന്യത്തിന്റെ അളവ് കുറക്കാനായി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മൺപാത്രങ്ങളിലോ സ്റ്റീൽ പാത്രങ്ങളിലോ ഭക്ഷണം വിതരണം ചെയ്യണമെന്നാണ് ഉത്തരവ്.

Samayam Malayalam 8 Mar 2020, 10:30 am
Samayam Malayalam attukal


തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ഭക്തജനങ്ങൾ. പൂരവും പൗർണമിയും ഒത്തുചേരുന്ന ഒമ്പതാം ദിനമായ നാളെ രാവിലെ 10.20ന് അടുപ്പ് വെട്ടും. ഉച്ചക്ക് 2:10നാണ് പൊങ്കാല നിവേദ്യം നടക്കുക.

തിരുവനന്തപുരം നഗരത്തിലേക്ക് വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങി കഴിഞ്ഞു. പൊങ്കാല ഒരുക്കാനുള്ള അടുപ്പ് കൂട്ടുന്നിതിന് ഇടം തേടിയാണ് തലേദിവസം മുതൽ തന്നെ ഭക്തർ നഗരത്തിലെത്തുന്നത്. പൊങ്കാല സാമഗ്രികൾ നഗരത്തിൽ എല്ലായിടത്തും ലഭ്യമാണ്. പ്രധാന നിരത്തുകളില്ലാം ഭക്തർ അടുപ്പുകൾ കൂട്ടുന്ന തിരക്കിലാണ്. ഇത്തവണ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പൊങ്ങാല മഹോത്സവം നടക്കുന്നത്.

Also Read: ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ നാളെ അവധി

3500 പൊലീസുകാരെ പൊങ്കല മഹോത്സവത്തിന്റെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 1270 ടാപ്പുകൾ ശുദ്ധജല വിഥാരണത്തിനായി നഗരത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചു കഴിഞ്ഞു. കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഭക്തർക്ക് സഹായത്തിനായി 112 എന്ന ടോൾ ഫ്രീ നമ്പറിൽ പോലീസിനെ ബന്ധപ്പെടാം. സ്റ്റീൽ, മൺപാത്രങ്ങൾ വേണം ഭക്ഷണ വിതരത്തിന് ഉപയോഗിക്കാൻ എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

Also Read: ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ നാളെ അവധി

പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകൾ ഉപയോഗിക്കണം. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്നവരുടെ രജിസ്‌ട്രേഷൻ നേരത്തെ തന്നെ നിർബന്ധമാക്കി. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മാലിന്യത്തിന്റെ അളവ് ഇത്തവണ കുറക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്