ആപ്പ്ജില്ല

അയ്യന്തോൾ കൊലപാതകം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ രാംദാസ് അറസ്റ്റിൽ.

TNN 22 Mar 2016, 9:16 am
Samayam Malayalam ayyanthol muder congress leader got arrested
അയ്യന്തോൾ കൊലപാതകം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തൃശൂർ: അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കെ.പി.സി.സി മുൻ സെക്രട്ടറി എം.ആർ രാംദാസ് അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് രാംദാസ് പോലിസ് പിടിയിലായത്.

ഈ മാസം മൂന്നിനാണ് ഷൊർണൂർ സ്വദേശി സതീശൻ അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ടത്. റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്ന് ഫ്ലാറ്റിനുള്ളിൽ വെച്ച് സതീശനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. റഷീദ് ഒഴികെയുള്ള മറ്റ് പ്രതികൾ പോലീസ് പിടിയിലാണ്.

ഫ്ലാറ്റിനുള്ളിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏറെ നാളായി ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ശാശ്വതി റഷീദുമായി അടുപ്പത്തിലാവുകയായിരുന്നു. റഷീദിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട സതീഷൻ.

കൊല നടന്ന ദിവസം പുലർച്ചേ റഷീദും കൂട്ടാളികളും രാംദാസിന്റെ വീട്ടിലെത്തിയതായി തെളിവുലഭിച്ചിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ വെസ്റ്റ് സിഐ വി.കെ. രാജു പറഞ്ഞു. രാംദാസിന്റെ അറസ്റ്റ് കേസില്‍ വഴിത്തിരിവാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്