ആപ്പ്ജില്ല

മഹാരാജാസ് പ്രിന്‍സിപ്പലിനെതിരെ ബി ഉണ്ണികൃഷ്ണൻ

ചുവരെഴുത്ത് വിഷയത്തില്‍ മഹാരാജാസ് പ്രിന്‍സിപ്പലിന് മറുപടിയുമായി

TNN 27 Dec 2016, 11:36 pm
ചുവരെഴുത്ത് വിഷയത്തില്‍ മഹാരാജാസ് പ്രിന്‍സിപ്പലിന് മറുപടിയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ആ കുറുപ്പില്‍ നിന്നും തനിക്ക് പുതിയ ചിലകാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും തെറ്റു ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകരാല്‍ തിരുത്തപ്പെടുന്ന ഒരു സ്ഥലമല്ല കലാലയമെന്നാണതെന്നും ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.
Samayam Malayalam b unnikrishnan against maharajas college principal
മഹാരാജാസ് പ്രിന്‍സിപ്പലിനെതിരെ ബി ഉണ്ണികൃഷ്ണൻ


മറിച്ച് കുട്ടികളുടെ ഭാഗത്ത് നിന്ന് അരുതാത്തതെന്തെങ്കിലും ഉണ്ടായാല്‍ അതിനെ ഒരു കുറ്റകൃത്യവും ക്രമസമാധാന പ്രശ്‌നവുമായി കണ്ട്, പോലീസില്‍ അറിയിച്ച്, വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിടുതല്‍ ലഭിക്കാത്ത വകുപ്പുകള്‍ അവര്‍ക്കുമേല്‍ ചാര്‍ത്തി, അവരുടെ ജീവിതത്തെയാകെ ക്ഷുദ്രമാക്കുക എന്നതാണ് ഒരു പ്രധാന അദ്ധ്യാപികയുടെ ധര്‍മ്മമെന്നും താന്‍ പഠിച്ചെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതിനാല്‍ കേരള സര്‍ക്കാരിനോട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് ഒരു പോലിസധികാരിയുടെ അധികചുമതല കൂടി നല്‍കണം എന്നാവശ്യപ്പെട്ടാണ് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. താങ്കളുടെ അച്ഛന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ആ സ്വകാര്യ കോളേജിന്റെ ഭിത്തിയിലാണ് ഇത്തരം എഴുത്തുകള്‍ വന്നാല്‍ അതു കണ്ടില്ല എന്ന് നടിക്കുമോ? അറിയാന്‍ താത്പര്യം ഉണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ചോദ്യം. ഇതിനുമറുപടിയായാണ് ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

b unnikrishnan against maharajas college principal.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്