ആപ്പ്ജില്ല

എഴുത്തുകാരനും ജേണലിസ്റ്റുമായ ബാബു ഭരദ്വാജ് അന്തരിച്ചു

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ബാബു ഭരദ്വാജ് (68)അന്തരിച്ചു

Samayam Malayalam 30 Mar 2016, 11:02 pm
കോഴിക്കോട്: എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ബാബു ഭരദ്വാജ് (68)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലാണ്‌ അന്ത്യം. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം' എന്ന നോവലിനു മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സംസ്കാരം വെള്ളിയാഴ്ച നടക്കും
Samayam Malayalam babu bharadwaj passes away
എഴുത്തുകാരനും ജേണലിസ്റ്റുമായ ബാബു ഭരദ്വാജ് അന്തരിച്ചു


948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ജനിച്ചു. പിതാവ് എം.ആര്‍ വിജയരാഘവന്‍, മാതാവ് കെ.പി ഭവാനി. കെ പ്രഭയാണ് ഭാര്യ, രേഷ്മ, താഷി എന്നിവരാണ് മക്കള്‍. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളില്‍ പഠനം.

പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ് തീയേറ്റര്‍ (ചെറുകഥാ സമാഹാരം), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് മറ്റു കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനു പുറമേ അബൂദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്