ആപ്പ്ജില്ല

ബാലകൃഷ്‌ണപിള്ളയുടെ പ്രസംഗം: മാപ്പ് ചോദിച്ച് ഗണേഷ് ‌കുമാർ

ന്യൂനപക്ഷ സമുദായങ്ങളെ പറ്റി ബാലകൃഷ്‌ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ മാപ്പുചോദിച്ച് കെ.ബി ഗണേഷ്‌കുമാർ എംഎൽഎ

TNN 2 Aug 2016, 2:37 pm
തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങളെ പറ്റി ബാലകൃഷ്‌ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തിൽ മാപ്പുചോദിച്ച് കെ.ബി ഗണേഷ്‌കുമാർ എംഎൽഎ. സംഭവവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ തന്റെ പിതാവിന്റെ വാക്കുകൾ ഏതെങ്കിലും മതവിഭാഗത്തെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുയോഗത്തിലാണ് സംഭവത്തിൽ ഗണേഷ് ‌മാപ്പ് ചോദിച്ചത്.
Samayam Malayalam balakrishna pillais hate speech responds ganesh kumar
ബാലകൃഷ്‌ണപിള്ളയുടെ പ്രസംഗം: മാപ്പ് ചോദിച്ച് ഗണേഷ് ‌കുമാർ


തന്റെ പിതാവ് അത്തരമൊരു പ്രസ്‌താവന നടത്തുമെന്ന് കരുതുന്നില്ല. എങ്കിലും വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്