ആപ്പ്ജില്ല

ബാര്‍ കേസ്: സുകേശനും ശങ്കര്‍റെഡ്ഡിക്കുമെതിരെ അന്വേഷണം

സുകേശൻ റിപ്പോർട്ട് സമർ‍പ്പിച്ചത് ശങ്കർ റെഡ്ഡിയുടെ ആവശ്യപ്രകാരമായിരുന്നെന്ന്വിജിലൻസ് അഭിഭാഷകൻ രേഖമൂലം കോടതിയെ അറിയിച്ചു

TNN 23 Sept 2016, 2:22 pm
തിരുവനന്തപുരം: ബാർ കോഴ കേസന്വേഷണം അട്ടിമറിച്ചു എന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആര്‍ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
Samayam Malayalam bar case vigilence court ordered for investigation against sukesan and sankarreddy
ബാര്‍ കേസ്: സുകേശനും ശങ്കര്‍റെഡ്ഡിക്കുമെതിരെ അന്വേഷണം


സുകേശൻ റിപ്പോർട്ട് സമർ‍പ്പിച്ചത് ശങ്കർ റെഡ്ഡിയുടെ ആവശ്യപ്രകാരമായിരുന്നെന്ന്
വിജിലൻസ് അഭിഭാഷകൻ രേഖമൂലം കോടതിയെ അറിയിച്ചു.മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലെ അട്ടിമറി അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. അന്നത്തെ കേസ് ഡയറി കോടതി വിശദമായി പരിശോധിച്ചപ്പോള്‍ ചില ഭാഗങ്ങളില്‍ തിരുത്തലുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

എസ്‌പി സുകേശന് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി 2015 ഡിസംബർ 23,26 തീയതികളിലും ഈ വർഷം ജനവരി 11നും നൽകിയ മൂന്നു കത്തുകളും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.കത്തിലൂടെ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫോണ്‍ വിളിയുടെ രേഖകള്‍ തള്ളി മാണിയെ കുറ്റവിമുക്തനാക്കിയത്. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടർക്ക് കോടതി നൽകിയ നിർദ്ദേശം.

Vigilence court ordered for investigation against Sukeshan and Sankarreddy in the light of manipulating bar scam case evidence. Court has been considering a PIL filed against the investigation done before.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്