ആപ്പ്ജില്ല

ബാര്‍കോഴ കേസ്: എസ്‍പി സുകേശന്‍റെ ഹര്‍ജി പുറത്ത്

കോടതി ഇടപെട്ട് തുടരന്വേഷണം നടത്തണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം

TNN 7 Sept 2016, 6:47 pm
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് എസ്‍പി സുകേശന്‍ സമര്‍പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. കേസിലെ മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാനായില്ലെന്ന് വ്യക്തമാക്കുന്ന ഹര്‍ജിയുടെ പകര്‍പ്പാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയ തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നും നടത്തിയ അന്വേഷണങ്ങളില്‍ വിശദ പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞില്ല എന്നത് അന്വേഷണത്തിന്‍റെ പൂര്‍ണതയെ ബാധിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.
Samayam Malayalam bar scam sp sukeshan report leaked
ബാര്‍കോഴ കേസ്: എസ്‍പി സുകേശന്‍റെ ഹര്‍ജി പുറത്ത്


കോടതി ഇടപെട്ട് തുടരന്വേഷണം നടത്തണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇതുവരെ ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിജിലന്‍സ് ഡയറക്ടര്‍മാരായിരുന്ന വിന്‍സണ്‍ എം പോളിനെക്കുറിച്ചോ ശങ്കര്‍ റെഡ്ഡിയെക്കുറിച്ചോ ഹര്‍ജിയില്‍ പരാമര്‍ശമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്