ആപ്പ്ജില്ല

രാഷ്ട്രീയ പക്വത കാണിക്കൂ; സുരേഷ്‌ഗോപിയോട് മുഖ്യമന്ത്രി

തന്‍റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ കുറിച്ചത്

TNN 20 May 2017, 4:26 pm
തിരുവനന്തപുരം: എംപി ഫണ്ട് വിനിയോഗിക്കാൻ കേരളത്തിലെ നേതാക്കള്‍ തടസം നില്‍ക്കുന്നുവെന്ന സുരേഷ് ഗോപി എംപിയുടെ പരാമര്‍ശത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്ത്. ബിജെപി രാജ്യസഭാംഗമായ സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണന്നും മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ കുറിച്ചത്
Samayam Malayalam be matured politically kerala cm to suresh gopi mp
രാഷ്ട്രീയ പക്വത കാണിക്കൂ; സുരേഷ്‌ഗോപിയോട് മുഖ്യമന്ത്രി


എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏത തരത്തിലാണ് തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണതെന്നും ഏതു ഭാഷയാണതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളമെന്നും അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ എന്ന് വ്യക്തമാക്കണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബിജെപി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നതെന്നും സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്‍റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി, ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയൻ കുറിച്ചു.




Be matured politically: Kerala CM to Suresh Gopi MP

Kerala CM Pinarayi Vijayan told to Suresh Gopi MP that be matured politically regardeing his provoking statement

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്