ആപ്പ്ജില്ല

കൊച്ചിയിൽ 'ജല്ലിക്കട്ട്'; സിനിമയല്ല ഇത് യാഥാർത്ഥ്യം

എറണാകുളം കൂത്താട്ടുകുളത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്താണ് കയറുപൊട്ടിച്ചോടിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കാൻ നാട്ടുകാർക്ക് കഴിഞ്ഞത്.

Samayam Malayalam 11 Oct 2019, 12:04 am
കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്' എന്ന സിനിമ തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. എന്നാൽ സിനിമയിലെ കഥ എറണാകുളം കൂത്താട്ടുകുളത്ത് യാഥാർത്ഥ്യമായിരിക്കുകയാണ്. കശാപ്പിനു കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ചോടിയതോടെയാണ് കൂത്താട്ടുകുളം നിവാസികളുടെ ഉറക്കം കെട്ടത്.
Samayam Malayalam jallikattu


ലിജോയുടെ സിനിമയിൽ ഒരു ഗ്രമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടുന്നതും അതിനെ മെരുക്കാൻ ആൾക്കൂട്ടം ശ്രമിക്കുന്നതുമാണ് കഥ. സിനിമയിലെ കഥ യാഥാർത്ഥ്യമായതിന്റെ ആശ്ചര്യത്തിലാണ് കൂത്താട്ടുകുളം നിവാസികൾ. കൂത്താട്ടുകുളം ഇടയാറിലെ നാട്ടുകാരെ മണിക്കൂറുകൾ മുൾമുനയിലാക്കിക്കൊണ്ടായിരുന്നു പോത്തിന്റെ ഓട്ടം.

ഇടയാറിലെ കശാപ്പ് ശാലയിൽ എത്തിച്ചതായിരുന്നു പോത്ത്. കയറുപൊട്ടിച്ചോടിയതോടെ നാട്ടുകാർ പോത്തിന്റെ പിന്നാലെയായി. ഇടയാർ കവലയിൽനിന്നോടിയ പോത്ത് മുത്തുപൊതിക്കൽ മലയിലെ റബ്ബർ തോട്ടത്തിലെത്തിയാണ് ഓട്ടം നിർത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇവർ പോത്തിനെ പിടിക്കാൻ മലയിലേക്ക് കയറിയപ്പോൾ പോത്ത് വീണ്ടും കവലയിലേക്കോടി. മണിക്കൂറുകൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർക്ക് പോത്തിനെ പിടികൂടി കീഴ്പ്പെടുത്താൻ കഴിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്