ആപ്പ്ജില്ല

ശ്രാവണബലഗൊള-ബെംഗളുരു റെയില്‍പ്പാത മലബാറിന് പ്രതീക്ഷ

കണ്ണൂര്‍-ബെംഗളുരു 113 കിലോമീറ്റര്‍ കുറയും

TNN 17 Jan 2017, 6:49 pm
കണ്ണൂര്‍: ശ്രാവണബലഗൊള-ബെംഗളുരു റെയില്‍പ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായത് ഉത്തര കേരളത്തിന്‍റെ യാത്രാ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കണ്ണൂരില്‍നിന്ന് ബെംഗളുരുവിലേക്കുള്ള ദൂരം 113 കിലോ മീറ്റര്‍ കുറയ്ക്കാന്‍ ഈ പാത സഹായിക്കും എന്നതിനാല്‍ മലബാറില്‍നിന്ന് ബെംഗളുരുവിലേക്കുള്ള യാത്രാ സമയത്തിലും കുറവുണ്ടാകും. ജനപ്രതിനിധികള്‍ ഒത്തുപിടിച്ചാല്‍ ബെംഗളുരു മലയാളികള്‍ക്ക് കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയംകൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമൊരുക്കാനാകും.
Samayam Malayalam bengaluru shravanabelagola train route will help passengers from malabar
ശ്രാവണബലഗൊള-ബെംഗളുരു റെയില്‍പ്പാത മലബാറിന് പ്രതീക്ഷ


നിലവില്‍ കണ്ണൂരില്‍നിന്ന് സേലം, ധര്‍മപുരി വഴി ബെംഗളുരുവിലേക്കുള്ള ദൂരം 650 കിലോ മീറ്ററാണ്. പകരം മംഗലാപുരം, ശ്രാവണബലഗൊള വഴി യാത്ര ചെയ്താല്‍ 537 കിലോ മീറ്റര്‍ മാത്രമേ വരൂ. അതിനാല്‍ കണ്ണൂരില്‍നിന്ന് മംഗലാപുരം, ഹാസന്‍, ശ്രാവണബലഗൊള വഴി പുതിയ തീവണ്ടി ഓടിച്ചാല്‍ ഉത്തര മലബാറില്‍നിന്ന് ബെംഗളുരുവിലേക്കുള്ള യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകും.

നിര്‍മാണം പൂര്‍ത്തിയായ ശ്രാവണബലഗൊള-ബെംഗളുരു റെയില്‍പ്പാത റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കു ശേഷം തുറന്നുകൊടുക്കും.

Newly-constructed Bengaluru-Shravanabelagola train route gives hope to passengers from Malabar.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്