ആപ്പ്ജില്ല

സോളാര്‍: ഗണേഷ് കുമാറിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചന

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത പേരുകള്‍ക്ക് പിന്നീട് മുന്‍തൂക്കം കിട്ടി .

TNN 10 Nov 2017, 1:53 pm
കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗണേഷ്‌കുമാറിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചനയെന്ന് മുന്‍ എംഎല്‍എ ബെന്നി ബെഹനാന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത പേരുകള്‍ക്ക് പിന്നീട് മുന്‍തൂക്കം കിട്ടി. ഇതാണ്‌ സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയര്‍ത്തുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
Samayam Malayalam benny behanan alleges conspiracy behind excluding ganesh kumar from solar report
സോളാര്‍: ഗണേഷ് കുമാറിന്റെ പേര് ഒഴിവാക്കിയത് ഗൂഢാലോചന


തെളിവില്ലാത്ത കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കേസ് ഒതുക്കാന്‍ താന്‍ ശ്രമിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥനും മൊഴി നല്‍കിയിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയത്.

33 കേസുകളില്‍ ഏത് കേസിലാണ് താന്‍ സമ്മര്‍ദം ചെലുത്തിയതെന്ന് കമ്മീഷന്‍ വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെയോ അന്വേഷണത്തിന്റെയോ പേരില്‍ സര്‍ക്കാരിന്റെ മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ് നേതാവും പോകില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്