ആപ്പ്ജില്ല

രാജ്യത്തെ സൂപ്പര്‍ IAS-കാരില്‍ ഒന്നാമൻ 'കളക്ടര്‍ ബ്രോ'

കണ്ണൂരിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റിയ മീര്‍ മുഹമ്മദ് അലി പട്ടികയില്‍ നാലാം സ്ഥാനത്തെത്തി

Samayam Malayalam 26 Apr 2018, 11:19 pm
കോഴിക്കോട്: രാജ്യത്തെ സൂപ്പര്‍ ഐഎഎസുകാരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോഴിക്കോട്ടുകാരുടെ എല്ലാമെല്ലാമായ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റും വിധം ജനകീയവും സൗഹാര്‍ദ്ദപരവുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ കോഴിക്കോട്ടുകാര്‍ക്ക് എന്നും പ്രിയമാണ് ഇദ്ദേഹത്തെ. പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും പ്രചോദാത്മക ഐഎഎസ് ഓഫീസര്‍ എന്ന അംഗീകാരത്തിന് അര്‍ഹനാക്കിയത്.
Samayam Malayalam knr


എല്ലാരും ബ്രോ എന്നു വിളിക്കുന്നതില്‍ സംതൃപ്തി അടയുന്ന വ്യത്യസ്തനായ മനുഷ്യന്‍. ഇദ്ദേഹത്തോടൊപ്പം കണ്ണൂരിലെ കണ്ണിലുണ്ണിയായ മീര്‍ മുഹമ്മദും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു ദേശീയ മാധ്യമമാണ് മാതൃകാപരമായ പ്രവര്‍ത്തന മികവു പുലര്‍ത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഐഎഎസ് ഉദ്യോഗസ്ഥരില്‍ കളക്ടര്‍ ബ്രോയെ ഒന്നാമനായി തിരഞ്ഞെടുത്തത്. വെറും അഞ്ചു മാസത്തിനുള്ളില്‍ കണ്ണൂരിനെ ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റിയ മീര്‍ മുഹമ്മദ് അലി പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്