ആപ്പ്ജില്ല

പാലക്കാട്- കോഴിക്കോട് ​ഗ്രീൻഫീൽഡ് ഹൈവേ; രേഖകളുടെ പരിശോധന ഇന്ന് ആരംഭിക്കും

ഭൂമി നഷ്ടപ്പെടുന്നവ‍ർക്ക് രേഖകൾ ഹാജരാക്കാനുള്ള അവസരമാണിത്. ഇന്നു മുതലാണ് രേഖകളുടെ പരിശോധന ആരംഭിക്കുന്നത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 27 Mar 2023, 2:13 pm

ഹൈലൈറ്റ്:

  • ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം
  • ഇന്നു മുതൽ രേഖകളുടെ പരിശോധന ആരംഭിക്കും
  • വിവിധ സ്ഥലങ്ങളിലായാണ് പരിശോധന നടക്കുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam road news
പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പുഴ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന ഇന്ന് ആരംഭിക്കും. കാഞ്ഞിരപ്പുഴ പൊറ്റശേരി നമ്പർ ഒന്ന് വില്ലേജിലേയും അലനല്ലൂർ മൂന്ന് വില്ലേജിലേയും ഭൂമി നഷ്ടപ്പെടുന്നവർക്ക് രേഖകൾ ഹാജരാക്കാനുള്ള അവസരമാണിത്.
പൊറ്റശേരി നമ്പർ ഒന്ന് വില്ലേജിൽ പെട്ടവർക്ക് കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ ഇന്നും നാളെയും രേഖകൾ ഹാജരാക്കാം. രാവിലെ 10 മുതലാണ് പരിശോധന ആരംഭിക്കുന്നത്.


അലനല്ലൂർ മൂന്നാം നമ്പർ വില്ലേജിൽ ഉൾപ്പെട്ടവരുടെ രേഖകൾ എടത്തനാട്ടുകര സന ഓഡിറ്റോറിയത്തിലാണ് ഹാജരാക്കേണ്ടത്. രാവിലെ 10 മുതലാണ് പരിശോധന ആരംഭിക്കുന്നത്.

അകത്തേത്തറ ബ്ലോക്ക് 24, 26, പാലക്കാട് 26, ബ്ലോക്ക് 60, 76 എന്നിവിടങ്ങളിലുള്ളവരുടെ രേഖകളുടെ പരിശോധന 28ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് നടക്കുക.

ചട്ടം ലംഘിച്ചുള്ള നിർമാണമുണ്ടോ? എങ്കിൽ പിടിവീഴും; സ്വമേധയാൽ അറിയിച്ചാൽ പിഴയില്ല; വീടുവീടാന്തരം പരിശോധനയ്ക്കൊരുങ്ങി സർക്കാർ
മണ്ണാർക്കാട് പയ്യനെടം വില്ലേജിൽ ഉൾപ്പെടുന്നവരുടെ രേഖകളുടെ പരിശോധന 28-29 ദിവസങ്ങളിൽ കുമരംപുത്തൂർ വട്ടമ്പലം കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10 മുതൽ മൂന്ന് വരെയായിരിക്കും പരിശോധന നടക്കുക.

മലമ്പുഴ രണ്ട്, ബ്ലോക്ക് നമ്പർ 37, 38 മേഖലയിലെ സർവേ നമ്പറിൽ ഉൾപ്പെടുന്നവരുടെ രേഖകൾ 29ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചായിരിക്കും പരിശോധിക്കുക. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും പരിശോധന.

സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ തുറക്കുന്നു; ഓരോന്നിനും 200 കോടി വീതം
ഹാജരാക്കേണ്ട രേഖകൾ

വസ്തുവിന്റെ അസ്സൽ ആധാരം, പട്ടയം, അടിയാധാരം (കുറഞ്ഞത് 24 വർഷം), ലാൻഡ് ട്രിബ്യൂണലിൽ നിന്നുള്ള ക്രയവിക്രയ സർട്ടിഫിക്കറ്റ്, നടപ്പു വർഷത്തെ ഭൂ നികുതി രസീത്, വില്ലേജ് ഓഫീസിൽ നിന്നുള്ള പൊസഷൻ, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള കുടിക്കട സർട്ടിഫിക്കറ്റ് (24 വർഷത്തെ), പാത നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ നടപ്പുവർഷത്തെ കെട്ടിട നികുതി രസീതും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും (പഞ്ചായത്ത് ഓഫീസിൽ നിന്നുള്ളത്), അനന്തരാവകാശ സർട്ടിഫിക്കറ്റ്, ഉടമസ്ഥനു പകരം മറ്റൊരാളാണ് ഹാജരാകുന്നതെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയ മുക്ത്യാർ ഹാജരാക്കണം, വസ്തുവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ ഉണ്ടെങ്കിൽ അത്, വാടക കരാർ (കച്ചവടക്കാരുടെ പുനരധിവാസത്തിനു വേണ്ടി), ലൈസൻസ് കോപ്പി (കച്ചവടക്കാരുടെ പുനരധിവാസത്തിനു വേണ്ടി), പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഐഎഫ്എസ്സി കോഡ് ഉള്ളത്, ആധാർ കാർഡ്, തണ്ടപ്പേര് അക്കൗണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്