ആപ്പ്ജില്ല

ഭീമന്‍ രഘു പാടിയ അയ്യപ്പഭക്തി ഗാനങ്ങൾ പുറത്തിറക്കി

സന്നിധാനത്ത് ശ്രീകോവിലിനു മുന്‍പിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്

TNN 4 Dec 2016, 2:48 pm
ശബരിമല സന്നിധാനം: നടന്‍ ഭീമന്‍ രഘു ആലപിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു. സന്നിധാനത്ത് ശ്രീകോവിലിനു മുന്‍പിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് സിഡിയുടെ പ്രകാശനം നിര്‍വഹിച്ചത്.
Samayam Malayalam bheeman raghus ayyappa devotional songs released in sabarimala
ഭീമന്‍ രഘു പാടിയ അയ്യപ്പഭക്തി ഗാനങ്ങൾ പുറത്തിറക്കി


പതിനെട്ടാം പടിയെ വിശേഷിപ്പിക്കുന്ന ഗാനമുൾപ്പെടെ സിഡിയില്‍ ഏഴുഗാനങ്ങളാണ് ഉള്ളത്. ഏറെ കാലത്തെ ചര്‍ച്ചകളും പരിശ്രമവുമാണ് പെന്നയ്യപ്പാ എന്ന സിഡിയിലൂടെ ഇപ്പോള്‍ പുറത്തിറങ്ങിയതെന്ന് ഭീമൻ രഘു പറഞ്ഞു. വല്ലപ്പോഴും ചില വേദികളില്‍ മാത്രം പാടി പരിചയമുള്ള ഭീമന്‍ രഘു ആദ്യമായാണ് സിഡിക്ക് വേണ്ടി പാട്ട് പാടുന്നത്. നടന്‍റെ ബന്ധുവും ബെംഗളൂരു സ്വദേശിയുമായ ഡോ. പി. അനില്‍കുമാറാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. വിജയ് കരുണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അപര്‍ണ വിജയും സിഡിയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. അജയ് തിലകാണ് ഓര്‍ക്കസ്‌ട്ര കൈകാര്യം ചെയ്തിരിക്കുന്നത്.


Bheeman Raghu's Ayyappa Devotional songs released in sabarimala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്