ആപ്പ്ജില്ല

Bindu Sabarimala: ബിന്ദുവിൻ്റെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു

ഒക്ടോബർ 22ന് ശബരിമല മല കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെതുടർന്ന് പിൻവാങ്ങുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സ്‌കൂളിലേയ്ക്ക് വരേണ്ടെന്ന് തന്റെ സ്കൂൾ അധികൃതരും പറഞ്ഞതായി ബിന്ദു പറയുന്നു

Samayam Malayalam 8 Jan 2019, 9:45 am
പമ്പ: ശബരിമല ദ‍ർശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃത‍ർ. കേരള തമിഴ്നാട് അതി‍ർത്തിയിലുള്ള വിദ്യ വനം ഹയര്‍സെക്കൻ്ററി സ്‌കൂളാണ് പ്രവേശനം നിഷേധിച്ചത്. പ്രശ്നങ്ങൾ അവസാനിച്ചിട്ട് അഡ്മിഷൻ തരാമെന്ന് അധികൃത‍ർ പറഞ്ഞതായി ബിന്ദു തങ്കം കല്യാണി ഫേസ്ബുക്കിൽ കുറിച്ചു.
Samayam Malayalam bindu



പ്രതിഷേധത്തെ ഭയന്നാണ് സ്കൂൾ അധികൃത‍ർ പ്രവേശനം നിഷേധിക്കുന്നതെന്ന് ബിന്ദു പറയുന്നു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു തങ്കം കല്യാണി ഒക്ടോബര്‍ 22ന് മല കയറാനെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്