ആപ്പ്ജില്ല

ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

സിപിഐ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്

Samayam Malayalam 5 Jun 2018, 2:54 pm
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിനോയ് വിശ്വം സിപിഐയുടെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിയ ഡൽഹിയിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് തന്നെയാണ് സാധ്യതാ പട്ടികയിൽ മുൻഗണന. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
Samayam Malayalam bnoy viswam


ജൂൺ 21നാണ് രാജ്യസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലുള്ളവര്‍ക്ക് പുറമെ ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെയും സിപിഎം രാജ്യസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്