ആപ്പ്ജില്ല

താൻ നിരപരാധിയെന്ന് ആവർത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്‍‍ക്കല്‍

ആദ്യഘട്ടത്തിൽ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ബിഷപ്പിനോട് ചോദിക്കുന്നത്.

Samayam Malayalam 19 Sept 2018, 4:09 pm
കൊച്ചി: കന്യാസ്ത്രീ തനിക്കെതിരെ നൽകിയ പീഡനപരതി ദുരുദ്ദേശപരമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‍‍ക്കല്‍. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിൽ പുരോഗമിക്കുകയാണ്. താൻ നിരപരാധിയാണെന്ന് ബിഷപ്പ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. ആദ്യഘട്ടത്തിൽ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ബിഷപ്പിനോട് ചോദിക്കുന്നത്.
Samayam Malayalam bishop franco


ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡിസിപിയും വൈക്കം ഡിവൈഎസ്പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമായി വന്നാൽ അതിന് വേണ്ട ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.

ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ഉണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. ചോദ്യം ചെയ്യൽ രണ്ടാം ഘട്ടത്തിലേക്ക് നീണ്ടു പോയാൽ ഐജി അടക്കമുള്ളവർ ബിഷപ്പിനെ ചോദ്യം ചെയ്യും.രണ്ടാം ഘട്ടത്തിലെ മൊഴിയിലും വൈരുധ്യമുണ്ടായാൽ ചോദ്യം ചെയ്യൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തുന്നുണ്ട്. ബിഷപ്പിന്റെ മുഖഭാവങ്ങൾ വരെ പോലീസ് സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്