ആപ്പ്ജില്ല

താൻ നിരപരാധി; മാർപാപ്പയ്ക്ക് കത്തെഴുതി ബിഷപ് ഫ്രാങ്കോ

രൂപതയുടെ ചുമതലയിൽ നിന്ന് തത്കാലത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യം

Samayam Malayalam 17 Sept 2018, 8:09 am
Samayam Malayalam jalandhar bishop
ജലന്ധര്‍: ലൈംഗികാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാര്‍പാപ്പയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. തന്നെ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയിൽ നിന്ന് തത്കാലത്തേയ്ക്ക് മാറ്റണമെന്നാണ് കത്തിലെ ആവശ്യം. തനിക്കെതിരെ കന്യാസ്തീ ഉന്നയിച്ച പീഡന ആരോപണം ബിഷപ്പ് കത്തിൽ നിഷേധിക്കുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്‍റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുകൊണ്ട് ഭരണച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കത്തിൽ പറയുന്നത്. 19ന് ചോദ്യം ചെയ്യലിനായി കേരളത്തിൽ എത്തുമെന്നും ബിഷപ്പ് കത്തിൽ പറയുന്നു. ന്യൂഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയ്ക്ക് കത്ത് കൈമാറിയെന്നാണ് മനോരമ റിപ്പോര്‍ട്ട്. വിഷയത്തിൽ മാര്‍പാപ്പയുടെ അനുമതി വേഗം ലഭിക്കുമെന്ന് ജലന്ധര്‍ രൂപതാവൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയിൽ പോലീസ് നടപടി ഇഴയുന്നുവെന്ന് ആരോപിച്ച് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന കന്യാസ്ത്രീമാരുടെ സമരം പത്താം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നു രാവിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് എഴുത്തുകാരി പി ഗീതയും നിരാഹാരസമരം തുടങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്