ആപ്പ്ജില്ല

കൊടിയേരിയുടെ മക്കളുടെ പേരിൽ 28 വ്യാജ കമ്പനികൾ

ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനാണ് ഇത്തരത്തിലൊരാരോപണം ഉന്നയിച്ചിരിക്കുന്നത്

TNN 23 Feb 2018, 3:33 pm
സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മക്കൾക്കുമെതിരെ ബിജെപി രംഗത്ത്. ബിനോയിയുടേയും ബിനീഷിന്‍റേയും പേരിൽ തിരുവനന്തപുരത്ത് 28-ഓളം വ്യാജകമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനാണ് ഇത്തരത്തിലൊരാരോപണം ഉന്നയിച്ചിരിക്കുന്നത്.
Samayam Malayalam bjp against binoy and bineesh
കൊടിയേരിയുടെ മക്കളുടെ പേരിൽ 28 വ്യാജ കമ്പനികൾ


തിരുവനന്തപുരത്തെ ഒരു കെട്ടിടത്തിനുള്ളിൽ ബോർഡുപോലുമില്ലാതെ 28 കമ്പനികൾ ഇരുവരും അവരുടെ സുഹൃത്തുക്കളും ചേ‍ർന്ന് നടത്തുന്നുണ്ട്. ബെംഗലുരുവിലും ഇത്തരത്തിൽ കമ്പനികളുണ്ട്. പല വിദേശപണമിടപാടുകളും ഇവർ ഇതുവഴി നടത്തുന്നുമുണ്ടെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൊടിയേരി നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്