ആപ്പ്ജില്ല

ശബരിമല സ്ത്രീപ്രവേശനം: ബിജെപി മലക്കം മറിയുന്നു

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ബിജെപി

Samayam Malayalam 1 Oct 2018, 5:10 pm
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ബിജെപി. വിശ്വാസികള്‍ക്കൊപ്പം സമരത്തിന് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
Samayam Malayalam ps sreedharan pillai


കോടതി വിധിയുടെ പേരുപറഞ്ഞ് വിശ്വാസികള്‍ക്കെതിരെ തിരിയുകയാണ് സിപിഎം. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ഏറ്റുമുട്ടലിന്‍റെ പാത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തിലെ നിയമനടപടികള്‍ തുടക്കം മുതല്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്