ഇടുക്കി: സൈനിക നേട്ടം ബിജെപി ഏറ്റെടുക്കാൻ ശ്രമിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശ്മീരിൽ സൈന്യത്തിനു നേരെയുണ്ടായ ആക്രമണം ബിജെപി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സേനയുടെ കയ്യിൽ സുരക്ഷിതമാണ്. സൈനിക നേട്ടത്തെ ബിജെപി സ്വന്തം നേട്ടമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താൻ രാജ്യദ്രാഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും വിമർശിച്ചാൽ രാജ്യദ്രോഹം ആകുമെങ്കിൽ ജയിലിൽ അടയ്ക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്കെതിരെയാണ് പ്രസംഗിച്ചത്. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.