ആപ്പ്ജില്ല

പത്തനംതിട്ടയിൽ ബിജെപി-ഡിവൈഎഫ്ഐ സംഘർഷം

പതാക നശിപ്പിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചത്.

Samayam Malayalam 3 Dec 2018, 12:08 am
പത്തനംതിട്ട നഗരത്തിൽ ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. വ്യാപകമായ കല്ലേറിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പതാക നശിപ്പിച്ചതിന്റെ പേരിലാണ് സംഘർഷം ഉടലെടുത്തത്. ഇരുവിഭാഗവും ഏറ്റുമുട്ടിയതിനെത്തുടർന്ന് ബിജെപി പ്രവർത്തകർ ചിതറി ഓടി.
Samayam Malayalam bjp-dyfi


ഡിവൈഎഫ്ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തെപ്പറ്റിയറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ ലാത്തി വീശി ഓടിച്ചു.പോലീസ് പ്രവർത്തകരുമായി ചർച്ച നടത്തവെ സംഘർഷം ഉടലെടുത്തതിനെത്തുടർന്നാണ് ലാത്തി വീശിയത്. തുടർന്നാണ് കല്ലേറുണ്ടായത്. നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ ആശ്വസിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്