ആപ്പ്ജില്ല

ബിജെപിയെ അധികാരത്തിലെത്തിച്ചത് വ്യാജ വാഗ്ദാനങ്ങളെന്ന് നിധിൻ ഗഡ്കരി

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

Samayam Malayalam 10 Oct 2018, 11:57 am
ന്യൂഡൽഹി: 2014ൽ വ്യാജവാഗ്ദാനങ്ങൾ നൽകിയാണ് അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഒരു മറാഠി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam bjp gave false promise before 2014 lok sabha election
ബിജെപിയെ അധികാരത്തിലെത്തിച്ചത് വ്യാജ വാഗ്ദാനങ്ങളെന്ന് നിധിൻ ഗഡ്കരി


ജനപിന്തുണ നേടാൻ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയതെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. തങ്ങളുടെ വാദം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നാണ് രാഹുൽ ഗാന്ധി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ബിജെപി അധികാരത്തിൽ വന്നതുകൊണ്ട് പാർടിക്കും പാർടിയുടെ ഇഷ്ടക്കാർക്കും മാത്രമാണ് ഗുണമുണ്ടായത്. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം സമരം നടത്തിയപ്പോൾ തങ്ങളുടെ പിഴവുകൾ അംഗീകരിക്കാൻ ഗഡ്കരി തയ്യാറായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്