ആപ്പ്ജില്ല

ഈ 12 സീറ്റുകൾ നേടും; 30 ഇടത്ത് മികച്ച മത്സരം, നിർണായക ശക്തിയായി മാറുമെന്ന് ബിജെപി കോർ കമ്മിറ്റി

സംസ്ഥാനത്ത് മുപ്പത് മണ്ഡലങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ. 12 സീറ്റുകളിലെങ്കിലും വീജയസാധ്യതയുണ്ടെന്ന് പാർട്ടി

Samayam Malayalam 24 Apr 2021, 8:55 am
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ. ഫലം പുറത്തുവരുമ്പോൾ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും വിധിനിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് പാർട്ടി വിലയിരുത്തലെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മുപ്പതിലധികം സീറ്റുകളിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും 12 മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. നേതൃത്വത്തിന്‍റെ വിലയിരുത്തലും പ്രതീക്ഷകളും അറിയാം.
Samayam Malayalam bjp hopes to win more seats in kerala assembly election 2021
ഈ 12 സീറ്റുകൾ നേടും; 30 ഇടത്ത് മികച്ച മത്സരം, നിർണായക ശക്തിയായി മാറുമെന്ന് ബിജെപി കോർ കമ്മിറ്റി


​'ബിജെപി കേരളത്തിൽ പുതിയ ചരിത്രമെഴുതും'

ഫലപ്രഖ്യാപനം പുറത്ത് വരുന്നതോടെ ബിജെപി കേരളത്തിൽ പുതിയ ചരിത്രമെഴുതുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. പാർട്ടി കേരള ഘടകത്തിന്‍റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ നടന്ന കോർ-കമ്മിറ്റിയാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാനായെന്നാണ് വിലയിരുത്തൽ.

​മുപ്പതോളം മണ്ഡലങ്ങളിൽ മികച്ച മത്സരം

മുപ്പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണു നടന്നതെന്നും പാർട്ടി വിലയിരുത്തുന്നു. ഇവിടങ്ങളിലെല്ലാം മികച്ച പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. ബൂത്തുകളിൽനിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി വിലയിരുത്തൽ നടത്തിയത്. വോട്ടെടുപ്പിന് മുമ്പും ശേഷവും സംസ്ഥാന്തത് 35 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ ആവർത്തിച്ചിരുന്നു.

നേമത്തും മഞ്ചേശ്വരത്തും ജയസാധ്യത



ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തും നിലവിൽ ബിജെപിയുടെ കൈയിലുള്ള നേമത്തും ജയസാധ്യതയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലങ്ങളാണിവ. പ്രധാന നേതാക്കൾ ജനവിധി തേടിയ മണ്ഡലങ്ങളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാനായെന്നും ഇവിടങ്ങളിൽ ജയം നേടാനാകുമെന്നും ബിജെപി കണക്കകൂട്ടുന്നുണ്ട്.

​ഈ മണ്ഡലങ്ങളിൽ ജയസാധ്യത

ഒ രാജഗോപാലിലൂടെ പിടിച്ചെടുത്ത നേമം കുമ്മനം രാജശേഖരനിലൂടെ നിലനിർത്തുമ്പോൾ മറ്റ് പതിനൊന്നോളം മണ്ഡലങ്ങൾ കൂടെ പിടിച്ചെടുക്കാനാകുമെന്നാണ് കോർ കമ്മിറ്റി യോഗം കണക്കുകൂട്ടുന്നത്. കഴക്കൂട്ടം- ശോഭാ സുരേന്ദ്രൻ, വട്ടിയൂർക്കാവ്- വിവി രാജേഷ്, ചാത്തന്നൂർ- ബിബി ഗോപകുമാർ, പാലക്കാട്- ഇ ശ്രീധരൻ, മലമ്പുഴ സി കൃഷ്ണകുമാർ, കാസർകോട്- കെ ശ്രീകാന്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് വിജയ സാധ്യത കൽപ്പിക്കുന്നത്.

തൃശൂരും തിരുവനന്തപുരത്തും മികച്ച മത്സരം



ചലച്ചിത്ര താരങ്ങളും ബിജെപി നേതാക്കളുമായ സുരേഷ് ഗോപി എംപിയും കൃഷ്ണകുമാറും ജനവിധി തേടിയ തൃശൂരും തിരുവനന്തപുരത്തും മികച്ച മത്സരമാണ് കാഴ്ചവെച്ചതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിലവിൽ സിപിഐയുടെ കൈയിലുള്ള തൃശൂരിൽ ഇത്തവണ വിജയസാധ്യതയില്ലെന്ന് സിപിഐ സസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. ബിജെപി പിടിച്ച വോട്ടുകൾ ഇവിടെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് നോർത്തിൽ എംടി രമേശും മികച്ച മത്സരമാണ് കാഴ്ചവെച്ചതെന്നും കണക്കുകൂട്ടുന്നു.

കാസർകോട് 15 പഞ്ചായത്തിൽ ഒരാഴ്ച നിരോധനാജ്ഞ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്