ആപ്പ്ജില്ല

രഹന ഫാത്തിമയുടെ വീട് തകർത്ത ബിജെപി നേതാവ് അറസ്റ്റിൽ

ബിജുവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു

Samayam Malayalam 27 Oct 2018, 8:54 pm
കൊച്ചി: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല പ്രവേശനത്തിന് ശ്രമിച്ച രഹന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ. രഹന താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. കസ്റ്റഡിയിലായ പ്രതി പി.ബി.ബിജുവിനെ എറണാകുളം അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി പി.ബി.ബിജുവിനെ റിമാൻഡ് ചെയ്തു.
Samayam Malayalam rehana fathima house attacked


ദിവസങ്ങൾക്ക് മുൻപ് കസ്റ്റഡിയിലായ ബിജുവിനെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. ബിജുവിനെ ജാമ്യത്തിലിറക്കാൻ അഭിഭാഷകരാരും കോടതിയിൽ ഹാജരായില്ല.തുടർന്ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരിന്നു. എന്നാൽ, ബിജുവിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പോലീസ് ബിജുവിന്റെ ബന്ധുക്കളെയോ തങ്ങളെയോ അറിയിച്ചില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റാണ് ബിജു. ആക്രമണത്തിൽ 10000 രൂപയുടെ നഷ്ടമുണ്ടായതായാണ് പോലീസ് കണക്കുകൂട്ടൽ. ഈ തുക കെട്ടിവെച്ചാൽ മാത്രമേ ബിജുവിന് ജാമ്യം ലഭിക്കൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്