ആപ്പ്ജില്ല

'ഒട്ടകം ഗോപാലൻ' എന്ന പേര് എങ്ങനെ വീണു; തുറന്നു പറഞ്ഞ് ബി ഗോപാലകൃഷ്ണൻ

മക്കയിൽ ഒരു വിശിഷ്ട മൃഗം എന്ന നിലയ്ക്ക് ഒട്ടകത്തെ അറുക്കാൻ പാടില്ല. ച‍ർച്ചയ്ക്ക് അക്കാദമിക്കലായ റിപ്പോ‍ര്‍ട്ടുമായാണ് പോയത്. എന്നാൽ ചർച്ചയ്ക്കിടെ നാക്ക് പിഴയുണ്ടായി.

Samayam Malayalam 15 Apr 2021, 7:45 pm

ഹൈലൈറ്റ്:

  • ട്രോളുകൾ ആസ്വദിക്കാറുണ്ട്
  • പരിഹാസങ്ങളെ അവഗണിക്കാറാണ് പതിവ്
  • ചാനൽ പരിപാടിയിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam B Gopalakrishnan
ബി ഗോപാലകൃഷ്ണൻ |Facebook
കൊച്ചി: ഒട്ടകം ഗോപാലൻ എന്ന പേര് തനിക്ക് വീണതെങ്ങനെയെന്ന് തുറന്നു പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഒരു ടെലിവിഷൻ ചർച്ചയിൽ ഒട്ടകം ഇറച്ചി മക്കയിൽ നിരോധിച്ചു എന്നതിനു പകരം സൗദിയിൽ നിരോധിച്ചു എന്ന് പറഞ്ഞതിനു ശേഷമാണ് ട്രോളന്മാ‍ര്‍ തന്നെ ഒട്ടകം ഗോപാലൻ എന്ന് വിളിച്ചു തുടങ്ങിയതെന്ന് മാതൃഭൂമിയുടെ വിഷു പരിപാടിയിൽ ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
'സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല; കടുത്ത നിയന്ത്രണങ്ങൾ'
ഒട്ടകം വിളി താൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ ട്രോളുകളേയും പരിഹാസത്തേയും അവഗണിക്കുകയാണ് പതിവെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

മക്കയിൽ ഒരു വിശിഷ്ട മൃഗം എന്ന നിലയ്ക്ക് ഒട്ടകത്തെ അറുക്കാൻ പാടില്ല. ച‍ർച്ചയ്ക്ക് അക്കാദമിക്കലായ റിപ്പോ‍ര്‍ട്ടുമായാണ് പോയത്. മക്കയിലേതെന്ന പോലെ ക്യൂബയിൽ പശുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ച‍ര്‍ച്ചയ്ക്കിടെ മക്ക എന്നതിനു പകരം സൗദി എന്നാണ് പറഞ്ഞത്. അപ്പോൾ സൗദി അറേബ്യയിൽ ഒട്ടകത്തെ അറുക്കില്ലല്ലോയെന്ന് പറഞ്ഞു. ഞാൻ സ്പീഡിൽ പറയുന്നതല്ലേ ശരം പോലെ മറുപടി പറഞ്ഞ് പോകുമ്പോൾ പറ്റിയ നാക്ക് പിഴയാണതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

ഐഎസ്ആർഒ കേസ്: അന്വേഷണം നടക്കട്ടെ; ബാക്കി റിപ്പോർട്ട് വന്നിട്ട് പറയാമെന്ന് കെ മുരളീധരൻ
ചിലപ്പോൾ നാക്ക് പിഴ വരും, അത് എല്ലാവ‍ര്‍ക്കും സംഭവിക്കും.നാക്കിന്റെ പിഴ ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് മനസിലായത്. അപ്പോൾതന്നെ മക്കയിൽ എന്ന് പറഞ്ഞെങ്കിലും അത് കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഫോണിൽ ഒട്ടകത്തിന്റെ ഫോട്ടോ അടക്കമുള്ള ട്രോളുകൾ വരാൻ തുടങ്ങിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്