ആപ്പ്ജില്ല

വി ടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

വാക്കുകള്‍ കൊണ്ടല്ല ബല്‍റാമിനുള്ള മറുപടി നല്‍കേണ്ടതെന്നും അത് തനിക്ക് നന്നായി അറിയാമെന്നും സുരേന്ദ്രന്‍

TNN 27 May 2017, 9:05 pm
തിരുവനന്തപുരം: വി ടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍. ബീഫ് വിവാദത്തിലെ പ്രതികരണത്തെ ചൂണ്ടിക്കാട്ടി വി ടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍ രംഗത്ത്. പ്രധാനമന്ത്രിയെ മോശമായി പരാമര്‍ശിച്ച വി.ടി ബല്‍റാമിന്‍റെ മാനസിക നിലയില്‍ കുഴപ്പമുണ്ടെന്നും ബൽറാമിനെ മനോരോഗാശുപത്രിയില്‍ ചികിത്സിക്കണമെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി. അദ്ദേഹം ഉപയോഗിച്ചത് ഒരു പൊതു പ്രവര്‍ത്തകന്‍ ഉപയോഗിക്കുന്ന ഭാഷയല്ലെന്നും വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എംഎല്‍എ എന്ന നിലയിൽ അദ്ദേഹം പ്രതികരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വാക്കുകള്‍ കൊണ്ടല്ല ബല്‍റാമിനുള്ള മറുപടി നല്‍കേണ്ടതെന്നും അത് തനിക്ക് നന്നായി അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Samayam Malayalam bjp leader k surendran speaks to media
വി ടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍





കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെ വിമര്‍ശിച്ച് വി.ടി ബൽറാം ഫേസ്‍‍ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതാണ് സുരേന്ദ്രനെ ദേഷ്യത്തിലാക്കിയത്. ഉത്തവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP Leader K Surendran speaks to media

BJP Leader K Surendran speaks to media reagarding Slaughter ban

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്