തിരുവനന്തപുരം: കേരളത്തിലെ തലയ്ക്കു വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോകണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഇത്തരത്തിലുള്ള ആളുകളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കൃഷ്ണദാസിന്റെ വിമര്‍ശനം. കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ ഒരേസമയം തുറന്നു. കേരളത്തിൽ പ്രളയമുണ്ടായത് സര്‍ക്കാരിന്റെ അജ്ഞതയും അഹങ്കാരവും കാരണമാണ്. പ്രളയത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് നടന്ന എസ്ജെഡി-ആര്‍എൽഎസ്പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.
തിരുവനന്തപുരത്ത് നടന്ന എസ്ജെഡി-ആര്‍എൽഎസ്പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.