ആപ്പ്ജില്ല

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് നിര്‍ദേശിച്ചു.

Samayam Malayalam 15 Sept 2020, 4:20 pm
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Samayam Malayalam പി കെ കൃഷ്ണദാസ്


പി കെ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:


കൊവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് നിര്‍ദേശിച്ചു.

Also Read: വംശനാശത്തിന്‍റെ വക്കില്‍; യുകെയ്ക്ക് നഷ്ടപ്പെട്ടത് ഒരു ദശാബ്ദം, അഞ്ചില്‍ രണ്ട് ജീവജാലങ്ങള്‍ വീതം നശിക്കുന്നു

സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഐ യോഗത്തിലും ബിജെപി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.

Also Read: മരിക്കുന്നതിന് മുമ്പ് വിചിത്ര ലക്ഷണങ്ങള്‍; പിന്നില്‍ പുതിയ വൈറസോ? ന്യൂ മെക്‌സിക്കോയില്‍ ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങുന്നു

എന്‍ഡിഎ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കും വ്യവസായ മന്ത്രി ഇ പി ജയരാജനും നിലവില്‍ ആശുപത്രികള്‍ ചികിത്സയിലാണ്. ഇരുവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്