ആപ്പ്ജില്ല

നിരോധനാജ്ഞ തീര്‍ത്ഥാടകരുടെ വരവ് കുറച്ചെന്ന് വി മുരളീധരന്‍

നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍ എന്നിവരോടൊപ്പമാണ് മുരളീധരന്‍ സന്നിധാനത്തേക്ക് പോയിരിക്കുന്നത്

Samayam Malayalam 20 Nov 2018, 2:40 pm
പമ്പ: ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ കാരണം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് വി മുരളീധരന്‍ എം പി. ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി നിരന്തരമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ശബരിമലയിലേക്ക് പോകവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
Samayam Malayalam V Muraleedharan


ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് സന്നിധാനത്ത് മനുഷ്യാവകാശ കമ്മീഷന്‍ എത്തിയത്. എന്നാല്‍ പോലീസ് അവരെ പൊതിഞ്ഞാണ് കൊണ്ടുപോയത്. അവര്‍ക്ക് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ കഴിഞ്ഞോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ബിജെപി സംസ്ഥാന വക്താവ് ജെ ആര്‍ പത്മകുമാര്‍ എന്നിവരോടൊപ്പമാണ് മുരളീധരന്‍ സന്നിധാനത്തേക്ക് പോയിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് സന്നിധാനത്തേക്ക് തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്തേക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലാണ് നേതാക്കള്‍ പ്രതിഷേധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്