ആപ്പ്ജില്ല

ശശി തരൂരിനെതിരെ നിർമല സീതാരാമനോ? ദേശീയ നേതാവിനെ ഇറക്കി കളംപിടിക്കാൻ ബിജെപി

സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ പേര് പത്തനംതിട്ടയിലേക്ക് തന്നെയാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ കുമ്മനം രാജശേഖരൻ മത്സരിക്കുന്നുണ്ടെങ്കിൽ ഈ മണ്ഡലമാകും അദ്ദേഹത്തിന് നൽകുക

Edited byലിജിൻ കടുക്കാരം | Samayam Malayalam 29 Sept 2023, 9:07 pm

ഹൈലൈറ്റ്:

  • ശശി തരൂരിനെതിരെ നിർമല സീതാരാമനോ
  • ദേശീയ നേതാക്കൾ കേരളത്തിലേക്ക്
  • എ പ്ലസ് മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Nirmala Sitharaman, Shashi Tharoor
നിർമല സീതാരാമൻ, ശശി തരൂർ
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ട്. എ പ്ലസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മുതിർന്ന നേതാക്കളെ രംഗത്തിറക്കി കളംപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സംസ്ഥാനത്ത് ബിജെപിക്കായി മത്സരിക്കും. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർക്കുപുറമെ നിർമല സീതാരാമന്‍റെ പേരാണ് നിലവിൽ ഉയർന്ന് കേൾക്കുന്നത്.
കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയ്ക്കെതിരെ തിരുവന്തപുരം മണ്ഡലത്തിൽ കേന്ദ്രമന്ത്രിമാരിൽ ഒരാളെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജനവിധി തേടിയേക്കുമെന്ന് നേരത്തെ തന്നെ വാത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് മറ്റുപല മണ്ഡലങ്ങളിലും ഉയർന്നുകേൾക്കുന്നുണ്ട്. നിർമല സീതാരാമൻ കേരളത്തിൽ ജനവിധി തേടുകയാണെങ്കിൽ അത് തിരുവനന്തപുരത്ത് തന്നെയായിരിക്കും.

'വീണ്ടും നിപയെ തോൽപ്പിച്ച് കേരളം'; ആരോഗ്യപ്രവർത്തകർക്കും മന്ത്രിയ്ക്കും അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

സുരേഷ് ഗോപി ഇത്തവണയും തൃശൂരിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സുരേഷ് ഗോപി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ജനങ്ങളുമായി നിരന്തരം ഇടപെടുന്ന സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ ജനപ്രീതി വർധിച്ചെന്നാണ് പാർട്ടി കണക്കുകൂട്ടൽ.

തിരുവനന്തപുരത്തിനു പുറമെ പാലക്കാട് മണ്ഡലത്തിലേക്കും രാജീവ് ചന്ദ്രശേഖറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും അവിടെ സി കൃഷ്ണകുമാറിനാകും സാധ്യത. വി മുരളീധരൻ ഇതിനോടകം തന്നെ ആറ്റിങ്ങൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഈ സീറ്റിൽ മുരളി മത്സരിക്കുകയാണെങ്കിൽ ശോഭാ സുരേന്ദ്രന് മികച്ചൊരു മണ്ഡലം കണ്ടെത്തണമെന്ന വെല്ലുവിളിയാണ് നേൃത്വത്തിന് മുന്നിലുണ്ടാവുക.
ആവശ്യം പരിഗണിച്ചു; സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

കുമ്മനം രാജശേഖരനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. സിനിമാ താരം ഉണ്ണി മുകുന്ദൻ മത്സരിക്കാൻ തയ്യാറാണെങ്കിൽ ഈ സീറ്റിലേക്ക് അദ്ദേഹത്തിന്‍റെ പേരും ഉയർന്നേക്കും. അനിൽ ആന്‍റണിയെ എറണാകുളത്ത് മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്