ആപ്പ്ജില്ല

ഒരുമിച്ചിരുന്ന് ചായ കുടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ, ഏറ്റുമുട്ടലിനല്ല ഗവര്‍ണറെ നിയമിക്കുന്നത്; ഒ രാജഗോപാല്‍

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് മുറുകുന്നു. സിഎഎയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഗവര്‍ണറുടെ നിലപാട് വിപരീതമാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് തുടരുന്നത്. സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തപരമല്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ കടന്നാക്രമണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രശ്‌നങ്ങള്‍ ഗവര്‍ണര്‍ സങ്കീര്‍ണമാക്കരുതെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ രാജഗോപാല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചുകൊണ്ടാണ് ഒ രാജഗോപാലിന്റെ പരാമര്‍ശം.

Samayam Malayalam 20 Jan 2020, 4:13 pm

Samayam Malayalam bjp mla o rajagopals response on clash between kerala cm pinarayi vijayan and kerala governor arif mohammad khan over caa
ഒരുമിച്ചിരുന്ന് ചായ കുടിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ, ഏറ്റുമുട്ടലിനല്ല ഗവര്‍ണറെ നിയമിക്കുന്നത്; ഒ രാജഗോപാല്‍

​ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് തെറ്റുണ്ടായി

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് ഒ രാജഗോപാല്‍. 'പരസ്പരം കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണ്. അതിനെ അനുകൂലിക്കില്ല', അദ്ദേഹം പറഞ്ഞു.

​ഒരുമിച്ചിരുന്നു ചായ കുടിച്ചാല്‍ തീരാവുന്ന തര്‍ക്കം മാത്രം

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഇരുവരും പരസ്പരം പോരടിക്കരുതെന്ന് ഒ രാജഗോപാല്‍. ഇത് ആശ്വാസ്യകരമല്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇതൊക്കെ ഒരുമിച്ചിരുന്ന് ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് രാജഗോപാല്‍.

​മുഖ്യമന്ത്രിയുമായി ഏറ്റമുട്ടലിനല്ല ഗവര്‍ണറെ നിയമിക്കുന്നത്

മുഖ്യമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിനല്ല ഗവര്‍ണറെ നിയമിക്കുന്നതെന്ന് ഒ രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണം. സര്‍ക്കാരും ഗവര്‍ണറും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണമെന്നും ഒ രാജഗോപാല്‍. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്നും ജനങ്ങളുടെ മുന്നില്‍ പരസ്പരം പോരടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ശരിയല്ലെന്ന് രാജഗോപാല്‍ വ്യക്തമാക്കി.

​രാഷ്ട്രീയപരമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ അധികാരം

ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സര്‍ക്കാരിന്റെ തലപ്പത്തെന്നും എന്നാല്‍, രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും ഒ രാജഗോപാല്‍. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണെന്നും ചട്ടലംഘനമാണോയെന്ന് വിദഗ്ധര്‍ തീരുമാനിക്കട്ടെയെന്നും രാജഗോപാല്‍.

​സംസ്ഥാനത്ത് എന്‍പിആറും സിഎഎയും നടപ്പാക്കില്ലെന്ന് മന്ത്രിസഭ

കേരളത്തില്‍ ദേശീയ ജനസംഖ്യാം രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കില്ലെന്ന് മന്ത്രിസഭായോഗം. പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍, സെന്‍സസുമായി സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്