ആപ്പ്ജില്ല

ബിജെപി വ‍ര്‍ഗീയ പാര്‍ട്ടിയല്ല: ക്രിസോസ്റ്റം മെത്രാപ്പൊലീത്ത

ഒന്നോ രണ്ടോ ബിജെപി എംഎ.എമാര്‍ ഇത്തവണ കേരളത്തിൽ വിജയിക്കുമെന്നും തിരുമേനി പറഞ്ഞു.

TNN 27 Apr 2016, 11:34 am
കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത. ഒന്നോ രണ്ടോ ബിജെപി എംഎ.എമാര്‍ ഇത്തവണ കേരളത്തിൽ വിജയിക്കുമെന്നും തിരുമേനി പറഞ്ഞു. എൽഡിഎഫ് സ്ഥാനാ‍ത്ഥി തോമസ് ചാണ്ടിയുടെ ചേന്നംകരിയിലെ വീട്ടിൽ വെച്ച് ടൈംസ് ഒാഫി ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam bjp not communal says metropolitan
ബിജെപി വ‍ര്‍ഗീയ പാര്‍ട്ടിയല്ല: ക്രിസോസ്റ്റം മെത്രാപ്പൊലീത്ത


'ബിജെപി ഒരു വ‍ര്‍ഗീയ പാര്‍ട്ടിയാണന്ന് പറയുന്നതിനോട് ‍ഞാൻ യോജിക്കുന്നില്ല. ഒാരോ രാഷ്ടീയ പാര്‍ട്ടികൾക്കും അവരുടേതായ വര്‍ഗീയത ഉണ്ട്. ‍ബിജെപിയെ മാത്രം വര്‍ഗീയ പാര്‍ട്ടി എന്നു കുറ്റപ്പെടുത്തുന്നത് ശരിയല്ല' അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്