ആപ്പ്ജില്ല

എൽഡിഎഫ് തങ്ങൾക്ക് എതിരാളിയല്ലെന്ന് കെ സുരേന്ദ്രൻ

വളച്ചുകെട്ടില്ലാതെ എല്ലാം തുറന്നുപറയുന്ന ആളാണ് താൻ. രാഷ്ട്രീയക്കാരന്റെ മുഖംമൂടി തനിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സമൂഹമാധ്യമത്തിൽ എറ്റവും അധികം അധിക്ഷേപിക്കപ്പെടുന്ന ആളാണ് താനെന്നും കെ സുരേന്ദ്രൻ.

Samayam Malayalam 28 Mar 2019, 6:49 pm

ഹൈലൈറ്റ്:

  • സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അധികം അധിക്ഷേപിക്കപ്പെടുന്ന ആൾ താനാണ്
  • മാങ്ങയുള്ള മാവിലേ കല്ലെറിയൂ
  • എൽഡിഎഫ് മികച്ച എതിരാളിയല്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam k surendran
കോട്ടയം: മാങ്ങയുള്ള മാവിലേ കല്ലെറിയൂ അതുകൊണ്ടാണ് തന്നെ വിമർശകർ എപ്പോഴും ആക്രമിക്കുന്നതെന്ന് പത്തനംതിട്ട മണ്ഡലം ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.
സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുന്ന ഒരാളാണ് താനെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളോട് പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്തു.

സാധാരണ കുടുംബത്തിൽ ജനിച്ച സാധാരണക്കാരനാണ് താൻ. തനിക്ക് വളച്ചുകെട്ടുകളില്ല. രാഷ്ട്രീയക്കാരന്റെ മുഖംമൂടി തനിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെക്കാൾ ജനങ്ങൾ ഏറ്റെടുത്ത തെരഞ്ഞെടുപ്പാണിത്. കക്ഷിരാഷ്ട്രീയം ഇല്ലാതെ ജാതിമത പരിഗണനകൾ ഇല്ലാതെ ജനങ്ങൾ മുന്നിട്ടിറങ്ങുന്ന തെരഞ്ഞെടുപ്പാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫിനെ മികച്ച എതിരാളിയായി കണക്കാക്കുന്നില്ല. അവർക്ക് ദേശീയ തലത്തിൽ പ്രാധാന്യമില്ല. ഇടതുമുന്നണിയുടെ തകർച്ച തങ്ങളെ കരുത്തരാക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്