ആപ്പ്ജില്ല

മെഡിക്കല്‍ കോളേജ് കോഴ വ്യക്തിനിഷ്‍ഠമായ കുറ്റം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി

കുറ്റം ചെയ്‍തവര്‍ ശിക്ഷിക്കപ്പെടണം: അന്വേഷണവുമായി സഹകരിക്കും

TNN 22 Jul 2017, 4:27 pm
തിരുവനന്തപുരം: മെ‍ഡിക്കല്‍ കോളേജിന് അനുമതി നേടിക്കൊടുക്കാനായി ബിജെപി നേതാവ് കോഴ വാങ്ങിയ സംഭവം വ്യക്തിനിഷ്‍ഠമായ കുറ്റമാണെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. കോഴ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റഇ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam bjp not involved in medical college bribery pillai
മെഡിക്കല്‍ കോളേജ് കോഴ വ്യക്തിനിഷ്‍ഠമായ കുറ്റം: പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി


അഴിമതിയുടെ കാര്യത്തില്‍ ബിജെപി സന്ധിചെയ്യില്ലെന്നും അതിനാലാണ് ആരോപണം ശരിയാണെന്ന് കണ്ടെത്തിയ ഉടന്‍ ആരോപണ വിധേയനായ വിനോദിനെ പുറത്താക്കിയതെന്നും ശ്രീധരന്‍ പിള്ള പറ‍ഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നത്. അതിനാല്‍ നിയമം അതിന്‍റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്‍തയാള്‍ ശിക്ഷ ഏറ്റുവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വിജില‍ന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടി അന്വേഷണവുമായി സഹകരിക്കും. കുറ്റക്കാരെ കണ്ടത്തി ശിക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‍ചയുമില്ല. ഒരു വ്യക്തി ചെയ്‍ത കുറ്റവും പാര്‍ട്ടി അറിഞ്ഞുകൊണ്ടു ചെയ്യുന്ന കുറ്റവും രണ്ടാണ്. വ്യക്തി കുറ്റം ചെയ്‍താല്‍, അയാളെ പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടിയും കുറ്റക്കാരാവൂ.

കോഴ ആരോപണത്തില്‍ എംടി രമേശ് നിരപരാധിയാണെന്ന് അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കാതെ ശ്രീധരന്‍ പിള്ള പറഞ്ഞു. സംശുദ്ധ രാഷ്ടീരയ ജീവിതം നയിക്കുന്ന, പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവിനെതിരെ പ്രചാരണം ഉണ്ടായിരുന്നു. അത് തികച്ചും തെറ്റാണ്. അത്തരമൊരു പ്രചാരണം ഉണ്ടായതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദുഖിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

BJP not involved in Medical college bribery: Pillai

BJP national excecutive committee member Adv PS Sreedharan Pillai said that the party is not involved in Medical college bribery.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്