ആപ്പ്ജില്ല

കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തി ബിജെപി പ്രതിഷേധം

ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു പ്രതിഷേധത്തിന് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിക്കുന്നത്

Samayam Malayalam 16 Nov 2018, 1:56 pm
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ ഭീഷണിയുയര്‍ത്തി ബിജെപിയുടെ പ്രതിഷേധം. ശബരിമല സന്ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടയാനായി വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്ന ബിജെപി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് സുരക്ഷാ ഭീണണിയുയര്‍ത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു പ്രതിഷേധത്തിന് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിക്കുന്നത്.
Samayam Malayalam bjp airport


സാധാരണഗതിയില്‍ ഒരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചയും അനുവദിക്കാറില്ല. കനത്ത സുരക്ഷാ മേഖലയാണ് വിമാനത്താവളവും പരിസര പ്രദേശങ്ങളും. ഏതെങ്കിലും തരത്തിലുള്ള സംഘം ചേരലോ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കലോ വിമാനത്താവള പരിസരത്ത് അനുവദിക്കാറില്ല. സെന്‍ട്രല്‍ ഇന്ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനാണ് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതല. സീനിയര്‍ കമാണ്ടന്‍റിന്‍റെ കീഴില്‍ 600 ഓളം സിഐഎസ്എഫ് സേനാംഗങ്ങളെയാണ് സുരക്ഷയക്കായി നിയോഗിച്ചിട്ടുള്ളത്.

വിമാനത്താവളത്തിന്‍റെ പ്രധാന ഗേറ്റിന് പുറത്ത് മാത്രമാണ് നേരത്തേ ചെറിയ തോതിലെങ്കിലും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുള്ളത്. പ്രധാന ഗെയ്റ്റിന് അകത്തേക്ക് പ്രതിഷേധക്കാരെ കടത്തിവിടാറില്ല. എന്നാല്‍ ഇന്ന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പ്രധാന ഗേറ്റും കടന്ന് വിമാനത്താവളത്തിനകത്ത് സംഘം ചേര്‍ന്ന് പ്രതിഷേധിക്കുന്നത്. എന്നാല്‍ വിമാനത്താവള അധികൃതരോ സുരക്ഷാ സേനയോ പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു ചെറുവിരലനക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്