ആപ്പ്ജില്ല

ശബരിമല വിഷയം: കാ​സ​ര്‍​ഗോ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം

മുഖ്യമന്ത്രിയോടൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്

Samayam Malayalam 25 Nov 2018, 12:13 pm
കാസര്‍ഗോഡ്: കാസര്‍ഗോഡിലെ ഉക്കിനടുക്കിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം. ശബരിമല വിഷയവും കെ സുരേന്ദ്രന്‍റെ അറസ്റ്റും ചൂണ്ടിക്കാട്ടിയാണ് പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം ഉണ്ടായത്.
Samayam Malayalam BJP Protest


കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്ന ശിലാസ്ഥാപനം നടക്കുന്ന സ്ഥലത്തേക്കാണ് ബിജെപി പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ഉക്കിനടയിലെ പ്രധാന റോഡുകളും ഉപരോധിച്ചു. ഇന്നു രാവിലെ 11 മണിക്കാനാണ് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വ്വഹിക്കാനിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചടങ്ങിലേയ്ക്ക് എത്തിയിട്ടില്ല. പോലീസ് മറ്റൊരു വഴിയിലൂടെ മുഖ്യമന്ത്രിയെ എത്തിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയോടൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്