ആപ്പ്ജില്ല

കേരളത്തിലോ ബംഗ്ലാദേശിലോ അഭയം തേടാൻ മണിക് സര്‍ക്കാരിനോട് ബിജെപി

തിരഞ്ഞെടുപ്പ് പരാജയത്തിൽ മണിക് സര്‍ക്കാരിന് ബിജെപി നേതാവിന്‍റെ രൂക്ഷമായ പരിഹാസം

TNN 3 Mar 2018, 4:24 pm
അഗര്‍ത്തല: ത്രിപുരയിൽ ബിജെപിയോട് ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി. തെരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങി രാജിവെക്കാനൊരുങ്ങുന്ന മണിക് സര്‍ക്കാരിനോട് കേരളത്തിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ പോയി അഭയം തേടൂ എന്ന് ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.
Samayam Malayalam bjp says manik sarkar to hide in kerala or bangladesh
കേരളത്തിലോ ബംഗ്ലാദേശിലോ അഭയം തേടാൻ മണിക് സര്‍ക്കാരിനോട് ബിജെപി


'മണിക് സര്‍ക്കാരിന് ഇനി വെറും മൂന്ന് വഴികള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ ചെറിയ രീതിയിലെങ്കിലും സിപിഎമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തില്‍ സിപിഎം ഇപ്പോഴും ഭരണത്തിലുള്ള കേരളത്തിലേയ്ക്ക് പോകാം. പക്ഷെ ഇനി മൂന്ന് വര്‍ഷം കൂടിയേ ആ ഭരണമുണ്ടാവൂ. ഇതൊന്നുമല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോവാം', ശര്‍മ പരിഹസിച്ചു.

തിരഞ്ഞെടുപ്പിനു ശേഷം ത്രിപുര മുഖ്യമന്ത്രിയെ ബംഗ്ലാദേശിലേയ്ക്കയക്കും എന്ന ശര്‍മയുടെ പരസ്യപ്രസ്താവന വൻവിവാദമായിരുന്നു. മണിക് സര്‍ക്കാരിന്‍റെ മണ്ഡലമായ ധൻപൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു വിവാദപ്രസ്താവന. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം വൻ പരാജയം ഏറ്റുവാങ്ങിയതോടെ വീണ്ടും പരിഹാസവാക്കുകളുമായി ശര്‍മ എത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്