ആപ്പ്ജില്ല

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നറിയാം; ഹർത്താൽ പിൻവലിച്ചിട്ടില്ലെന്ന് ബിജെപി

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം

Samayam Malayalam 14 Dec 2018, 1:25 am
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താൽ പിൻവലിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറിച്ചുള്ള സന്ദേശങ്ങള്‍ തെറ്റാണെന്നും ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയായിരുന്നു എംടി രമേശിന്‍റെ വിശദീകരമണം.
Samayam Malayalam mt ramesh


തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലിന് മുന്നിൽ വ്യാഴാഴ്ച പുലര്‍ച്ചെ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ബിജെപി വാദം. എന്നാൽ ഇദ്ദേഹം ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മരണമൊഴി പുറത്തുവന്ന സാഹചര്യത്തിൽ പാര്‍ട്ടി ഹര്‍ത്താൽ പിൻവലിക്കുകയാണെന്നായിരുന്നു എംടി രമേശിന്‍റെ പേരിൽ വാട്സാപ്പിൽ പ്രചരിച്ച വ്യാജസന്ദേശം.

എന്നാൽ സന്ദേശം വ്യാജമാണെന്നും എല്ലാ അയ്യപ്പഭക്തരും ഹര്‍ത്താലിനോട് സഹകരിക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. ചിലര്‍ക്കെങ്കിലും ഹര്‍ത്താൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിായം. എന്നാൽ ഇപ്പോഴുണ്ടായ തരത്തിലുള്ള സംഭവവികാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ അനുശോചിച്ചും സര്‍ക്കാര്‍ നടപടികളിൽ പ്രതിഷേധിച്ചും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്