ആപ്പ്ജില്ല

ബിജെപി സംസ്ഥാന സമിതിയംഗം നിലക്കലിൽ അറസ്റ്റിൽ

സംഘർഷസാധ്യത കണക്കിലെടുത്താണ് എൻ.ബി രാജഗോപാലിനെ അറസ്റ്റ് ചെയ്തത്

Samayam Malayalam 26 Nov 2018, 6:50 pm
നിലക്കൽ: ശബരിമലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന സമിതിയംഗത്തെ കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന സമിതി അംഗം എൻ.ബി രാജഗോപാലിനെയാണ് പോലീസ് ഇന്ന് നിലക്കലിൽ നിന്ന് അറസ്റ്റ് ചെയ്തത്. രാജഗോപാലിനെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അതിനാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
Samayam Malayalam n b rajagopal


അറസ്റ്റിലായ രാജഗോപാലിനെ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ശബരിമലയിൽ സംഘർഷമുണ്ടാക്കില്ല എന്ന് വ്യക്തമാക്കുന്ന നോട്ടീസ് ഒപ്പിട്ടു നൽകാൻ രാജഗോപാൽ ഒരുക്കമായിരുന്നില്ല. സാധാരണ ഭക്തനായി ശബരിമലയിൽ പോയി വരാമെന്ന രാജഗോപാലിന്റെ വാദം പോലീസ് അംഗീകരിച്ചും ഇല്ല. തുടർന്ന് രാജഗോപാലിനെ അറസ്റ്റ് ചെയ്ത് എരുമേലിയിലേക്ക് മാറ്റുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്