തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി തിയതി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ
കുമ്മനം രാജശേഖൻ. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെയും സർക്കാരിന്റെയും പിടിവാശിയാണ് ഉദ്ഘാടനത്തിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത്. ഒന്നര മാസം മുമ്പ് നിശ്ചയിച്ച പരിപാടിയാണ് മെയ് 29 മുതൽ ജൂൺ മൂന്നു വരെയുള്ള പ്രധാനമന്ത്രിയുടെ വിദേശപര്യടനം.
സംസ്ഥാന സർക്കാരിനെ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശ യാത്രയെക്കുറിച്ച് അറിയിച്ചിരുന്നതാണ്.
ജൂൺ അഞ്ചിനും ആറിനും ഒഴിവുണ്ടെന്ന് പി എം ഓഫീസ് അറിയിച്ചതാണെന്നും കുമ്മനം പറഞ്ഞു.
രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകൾ വികസന കാര്യങ്ങളിൽ ഒഴിവാക്കണമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രതികരിച്ചു.
Metro Inauguration: BJP State President against state government
Metro Inauguration: BJP State President Kummanam Rajashekharan against state government