ആപ്പ്ജില്ല

കേരളത്തിലേക്ക് കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണം; പ്രധാനമന്ത്രിക്ക് സുരേന്ദ്രന്റെ കത്ത്

സംസ്ഥാനത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും കേന്ദ്രസംഘത്തെ അയക്കണമെന്നുമാണ് സുരേന്ദ്രന്റെ കത്തിൽ പറയുന്നത്.

Samayam Malayalam 5 Jan 2021, 5:51 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സംഘത്തെ അയക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
Samayam Malayalam K Surendran
കെ സുരേന്ദ്രൻ, നരേന്ദ്ര മോദി |Times


കേരളത്തിന് കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കൊവിഡ് കേസുകളിൽ 26 ശതമാനം കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളം കേരളത്തിലാണ്. സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിതെന്നും സുരേന്ദ്രൻ കത്തിൽ പറയുന്നു.

ഗവർണർ ഇടപെട്ട് ബിരുദം റദ്ദാക്കണമെന്ന് ചെന്നിത്തല; ഭാവി തുലയ്ക്കരുതെന്ന് വിദ്യാർത്ഥികൾ
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചുവരികയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 20 ജില്ലകളെടുത്താൽ അതിൽ 12 എണ്ണം കേരളത്തിലാണ്. മരണനിരക്കിൽ കുറവില്ലെന്നും സുരേന്ദ്രൻ പറയുന്നു. പ്രധാനമന്ത്രിക്കൊപ്പം അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ എന്നിവരോടും സുരേന്ദ്രൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്