ആപ്പ്ജില്ല

നിയമസഭാ സമ്മേളനം നികുതി പണം കളയാനോ? ഗവർണർക്ക് പിന്തുണയുമായി ബിജെപി

ജനാധിപത്യത്തെ അപമാനിക്കാനുള്ള നീക്കമാണ് കേരളം നടത്തിയതെന്ന് ബിജെപി നേതാക്കൾ.

Samayam Malayalam 22 Dec 2020, 9:58 pm
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമത്തെ എതിർക്കുന്നതിനായി വിളിച്ചു ചേർക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയെ പിന്തുണച്ച് ബിജെപി. ഗവർണറുടെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമായിരുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള കേരളത്തിന്റെ നീക്കം ഗുണകരമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Samayam Malayalam airf muhammed khan
ആരിഫ് മുഹമ്മദ് ഖാൻ, കെ സുരേന്ദ്രൻ, വി മുരളീധരൻ | Facebook


എന്ത് ചർച്ചചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറല്ല: കോൺഗ്രസ്
കാർഷിക നിയമം സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു, കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. പ്രത്യേക സമ്മേളനം ചേരാൻ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവർണറുടെ വിലയിരുത്തൽ തീർത്തും ശരിയാണ്. മുരളീധരൻ വ്യക്തമാക്കി.

"പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നൽകുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സ്. എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രി സഭയാണെന്ന് സമ്മതിക്കുക വഴി തങ്ങൾ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കണം.ഇക്കാര്യത്തിലുള്ള സർക്കാരിന്‍റെ വാദങ്ങൾ ബാലിശമാണ്."

കർഷക സമരത്തെ അനുകൂലിക്കാനുള്ള നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതിയില്ല
നിയമസഭയെ രാഷ്ട്രീയകളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നത്.ജനങ്ങളുടെ നികുതി പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയം.ഈ തീരുമാനമെടുത്ത ഗവർണറെ അഭിനന്ദിക്കുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ വിമർശനം ഉയർത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങൾ തിരിച്ചറിയും, മുരളീധരൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്