ആപ്പ്ജില്ല

റാന്നിയിൽ എൽഡിഎഫിനെ പിന്തുണച്ച മെമ്പർമാരെ ബിജെപിയിൽ നിന്നും പുറത്താക്കി

എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ അനുവാദം കൂടാതെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചതെന്ന് ബിജെപി വ്യക്തമാക്കുന്നു.

Samayam Malayalam 2 Jan 2021, 7:44 pm
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ച മെമ്പർമാരെ ബിജെപിയിൽ നിന്നും പുറത്താക്കി. മെമ്പർമാരായ കെപി രവീന്ദ്രൻ, വിനോദ് എഎസ് എന്നിവരെയാണ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്.
Samayam Malayalam BJP FLAG.
പ്രതീകാത്മക ചിത്രം |TOI


റാന്നിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രേഖാമൂലം ധാരണ ഉണ്ടാക്കിയോ? എന്താണ് വസ്തുത?
പാർട്ടി അറിഞ്ഞല്ല എൽഡിഎഫിനെ പിന്തുണച്ചതെന്നും മെമ്പർമാർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളിയോട് സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ശോഭയെ മുന്നണിയിൽ നിന്നും പുറത്താക്കിയിരുന്നു.

"റാന്നി പഞ്ചായത്ത് ബിജെപി ജനപ്രതിനിധികളായ രവീന്ദ്രൻ കെ പി, വിനോദ് എ എസ് എന്നിവരെ ബിജെപിയിൽ നിന്നും സസ്പെന്റ് ചെയ്തു." എന്ന ഒറ്റവരി പ്രസ്താവനയാണ് ബിജെപി ജില്ലാ കമ്മിറ്റി പുറത്തിറക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്