ആപ്പ്ജില്ല

ശബരിമല: ബിജെപി സമരം ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ

എ എൻ രാധാകൃഷ്ണൻ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ രാവിലെ പത്തിന് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. ദേശീയ ജനറൽ സെക്രട്ടറി സജോര് പാണ്ഡെ എംപി യാണ് ഉദ്ഘാടനം.

Samayam Malayalam 3 Dec 2018, 1:36 pm
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ ബിജെപി നടത്തി വരുന്ന സമരം ഇന്നു മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ രാവിലെ പത്തിന് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. ദേശീയ ജനറൽ സെക്രട്ടറി സജോര് പാണ്ഡെ എംപി യാണ് ഉദ്ഘാടനം.
Samayam Malayalam bjp flag


സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ബിജെപി നടത്തി വന്നിരുന്ന സമരം അവസാനിപ്പിക്കുകയും സമരവേദി സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാറ്റുകയും ചെയ്തത് വിഷയത്തിൽ ബിജെപിയുടെ പിന്മാറ്റമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ മുൻകൈയെടുത്താൽ ഒത്തുതീര്‍പ്പാക്കാമെന്ന തരത്തിൽ മുതിര്‍ന്ന നേതാവായ ഒ രാജഗോപാൽ എംഎൽഎയുടെ വാക്കുകളും ബിജെപിയെ പ്രതിരോധത്തിലാക്കി. എന്നാൽ സമരം കൂടുതൽ ശക്തമാക്കാനാണ് പദ്ധതിയെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിളളയുടെ വിശദീകരണം.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുക, റിമാൻഡിൽ കഴിയുന്ന കെ സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിൻവലിക്കുക, ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കുു,സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളിൽ 15 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കോര്‍ കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ച കേന്ദ്രസംഘം ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിക്കുകയും ഇക്കാര്യം ഗവര്‍ണര്‍ പി സദാശിവത്തെ അറിയിക്കുകയും ചെയ്തിരുന്നു. ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്‍റ് വിനോദ് ശങ്കര്‍ എംപി, നളിൻകുമാര്‍ കാട്ടീൽ എംപി എന്നിവരാണ് കേന്ദ്രനേതൃസംഘത്തിൽ ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്