ആപ്പ്ജില്ല

​കേരളത്തിൽ വീണ്ടും ബ്ലൂ വെയിൽ ആത്മഹത്യയെന്ന് റിപ്പോർട്ട്

കണ്ണൂരിൽ എെടിഎെ വിദ്യാർഥി സാവന്ത് ആത്മഹത്യ ചെയ്തതിന് പിന്നിലും ഗെയിം ആണെന്നാണ് സൂചന.

Samayam Malayalam 16 Aug 2017, 11:37 am
കണ്ണൂർ: കേരളത്തിൽ വീണ്ടും ബ്ലൂവെയിൽ ആത്മഹത്യയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കണ്ണൂരിൽ എെടിഎെ വിദ്യാർഥി സാവന്ത് ആത്മഹത്യ ചെയ്തതിന് പിന്നിലും ഗെയിം ആണെന്നാണ് സൂചന. മെയ് മാസത്തിലാണ് സാവന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗെയിമിന് അടിമയായിരുന്നുവെന്ന്
Samayam Malayalam blue whale game claims another life in kerala
​കേരളത്തിൽ വീണ്ടും ബ്ലൂ വെയിൽ ആത്മഹത്യയെന്ന് റിപ്പോർട്ട്

സാവന്തിൻെറ അമ്മ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 16കാരൻ മനോജ് ഗെയിമിന് ഇരയായി മരിച്ചിരുന്നു. ഈ വാർത്ത പുറത്ത് വന്നതോടെയാണ് സാവന്തിൻെറ മരണത്തിലും സംശയമുണ്ടായത്. മരണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ രാത്രി മുഴുവൻ സാവന്ത് മൊബൈലിൽ കളിക്കുകയായിരുന്നു.

കയ്യിലും നെഞ്ചിലും കോറിയിടുന്ന സ്വഭാവം സാവന്തിനുണ്ടായിരുന്നു. രാത്രി ഒറ്റയ്ക്ക് പുറത്ത് പോവുന്ന സ്വഭാവവുമുണ്ടായിരുന്നു. പുലർച്ചെ വീട്ടിലെത്തിയ ശേഷമാണ് ഭക്ഷണം കഴിച്ചിരുന്നത്. മകൻെറ അസ്വാഭാവിക സ്വഭാവത്തെ തുടർന്ന് കൗൺസിലിങിന് കൊണ്ടു പോയിരുന്നതായും മാതാപിതാക്കൾ പറയുന്നു.

ശരീരത്തിൽ അക്ഷരങ്ങൾ കോറിയിടുന്ന സ്വഭാവവും സാവന്തിന് ഉണ്ടായിരുന്നു. കൈ മുറിച്ചതിനെ തുടർന്ന് ഒരു തവണ സ്റ്റിച്ച് ഇടുകയും ചെയ്തിരുന്നു. ബ്ലേഡ് കൊണ്ടും കോമ്പസ് കൊണ്ടും ശരീരത്തിൽ മുറിവുണ്ടാക്കിയിരുന്നതായും സാവന്തിൻെറ രക്ഷിതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്ലൂ വെയ്ല്‍ ഗെയിമിന്‍റെ ഇര കേരളത്തിലുമുള്ളതായി ആദ്യ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശി പതിനാറുകാരനായ മനോജാണ് മരിച്ചത്. മനോജ് ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്ത ശേഷമാണെന്ന് കണ്ടെത്തി. മനോജിന്റെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.‍ ജൂലൈ 26 നാണ് മനോജ് ആത്മഹത്യ ചെയ്തത്.

Blue whale game claims another life in Kerala

The deadly blue whale online game claims second life in Kerala. Report says an ITI student died because of blue whale game in Kannur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്