ആപ്പ്ജില്ല

വടകരയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്

Samayam Malayalam 4 Oct 2018, 9:38 am
വടകര: കോഴിക്കോട് വടകരയില്‍ ഇന്നു പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബാക്രമണം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
Samayam Malayalam Bomb attack


ആക്രമണത്തെ തുടര്‍ന്ന് വീടിന്‍റെ ചുമരിനും വാതിലിനും ജനല്‍പാളികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയില്‍ യുവമോര്‍ച്ച നേതാവിന്‍റെ വീടിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്‍റെ വീടിനു നേരെയും ആക്രമണം ഉണ്ടായാരുന്നു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്